കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ സമ്മേളനം സഗയ സഗയ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധൻ  അധ്യക്ഷത വഹിച്ച   പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷററും   സൽമാനിയ ഏരിയ കോഡിനേറ്ററുമായ ശ്രീ. രാജ്കൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിജു ജോൺ ഏരിയാ റിപ്പോർട്ടും ഏരിയ ട്രഷറർ റെജിമോൻ ബേബി കുട്ടി  സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോർഡിനേറ്റർ  രാജ് കൃഷ്ണൻ  നേതൃത്വം നൽകി. ഏരിയാ കോർഡിനേറ്റർ  രഞ്ജിത്ത് ആർ പിള്ള വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ ശ്രീ രാജ് കൃഷ്ണൻ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി ബിജു ആർ പിള്ള, വൈസ് പ്രസിഡന്റായി  സന്തോഷ് കുമാർ എൽ , സെക്രട്ടറിയായി വിഷ്ണു വേണുഗോപാൽ  ജോയിൻ സെക്രട്ടറിയായി സിയോൺ സേവ്യർ ,  ട്രഷററായി  റെജിമോൻ ബേബി കുട്ടി  എന്നിവരെ തെരഞ്ഞെടുത്തു.  പ്രശാന്ത് പ്രബുദ്ധൻ ,  ലിജു ജോൺ  എന്നിവരെ കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ  വരണാധികാരിയായി നടന്ന  തെരഞ്ഞെടുപ്പിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തു. ഏരിയ ജോയിൻ സെക്രട്ടറി വിഷ്ണു വേണുഗോപാൽ  സ്വാഗതമാശംസിച്ച സമ്മേളനത്തിനു  ഏരിയ വൈസ് പ്രസിഡന്റ്‌ ബിജു ആർ പിള്ള  നന്ദി രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here