ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില (Petrol Diesel Price) ഇന്നും വർദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപയിലേറെയാണ് കൂട്ടിയത്. ഇത്രയും ദിവസത്തിനിടെ ഡീസലിന് 9 രൂപ 41 പൈസയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചയിലെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.

രാജ്യത്തുടനീളം ഇന്ധനവില വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്.

മാർച്ച് 22 ന് നിരക്ക് പരിഷ്കരണത്തിൽ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് പതിമൂന്നാമത്തെ വില വർദ്ധനവാണ്.

2021 നവംബർ നാലിന് ഉത്തർപ്രദേശ് ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ പെട്രോൾ, ഡീസൽ വില സ്ഥിരത കൈവരിച്ചിരുന്നു. 137 ദിവസത്തെ റെക്കോഡ് മരവിപ്പിക്കൽ മാർച്ച് 22-ന് അവസാനിച്ചു. അതിനുശേഷം പെട്രോൾ, ഡീസൽ വിലകൾ നിരന്തരം വർദ്ധിക്കുകയാണ്.

വെള്ളിയാഴ്ച ജെറ്റ് ഇന്ധന വില 2 ശതമാനം വർധിപ്പിച്ചു. ഈ വർഷം തുടർച്ചയായ ഏഴാമത്തെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള ഊർജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ജെറ്റ് ഇന്ധനവില.

രാജ്യത്തെ ‘അനിയന്ത്രിതമായ ഇന്ധന വിലക്കയറ്റം’ നേരിടാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളർ വർദ്ധിച്ചു. വിതരണ ശൃംഖലയിലെ തടസ്സവും യുക്രെയ്‌നിലെ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ വർധനയുമാണ് ഇന്ധനവില ഉയരാൻ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

രാജ്യത്തുടനീളം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്. മാർച്ച് 22ന് നിരക്ക് പരിഷ്കരണത്തിൽ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഒൻപത് തവണ വില വർധിച്ചിരുന്നു.

പെട്രോൾ ഡീസലിന്റെ പ്രതിദിന നിരക്ക് SMS വഴിയും നിങ്ങൾക്ക് അറിയാനാകും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് RSP എന്ന് 9224992249 എന്ന നമ്പറിലേക്കും ബിപിസിഎൽ ഉപഭോക്താക്കൾക്ക് 9223112222 എന്ന നമ്പറിലേക്ക് RSP എന്ന് അയച്ചും വിവരങ്ങൾ ലഭിക്കും. അതേസമയം, എച്ച്പിസിഎൽ ഉപഭോക്താക്കൾക്ക് 9222201122 എന്ന നമ്പറിലേക്ക് HPPrice എന്നയച്ച് വില അറിയാനാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here