ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റിലായി. റിച്ചാര്‍ഡ് ജോനാഥന്‍ എഡ്വിന്‍ എന്ന 39കാരനാണ് അറസ്റ്റിലായത്. ഏപ്രില്‍ ഏഴിനണ് ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാര്‍ത്തിക് വാസുദേവ് കൊല്ലപ്പെട്ടത്. ഷെര്‍ബോണ്‍ സബ്‌വേ സ്‌റ്റേഷനു പുറത്ത് വെച്ചാണ് അക്രമി 21കാരനായ കാര്‍ത്തിക്കിനെ ഒന്നിലധികം തവണ വെടിവെച്ച് കൊലപ്പെടുത്തിയത്.

കാര്‍ത്തിക്കിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. കാര്‍ത്തിക്കിന്റെ കൊലപാതകം നടത്തി രണ്ട് ദിവസത്തിനു ശേഷം മറ്റൊരു വ്യക്തിയെയും പ്രതി വെടിവച്ചു കൊന്നു. 35 കാരനായ എലിയാ എലിയാസര്‍ മഹെപത്ത് ആണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഞായറാഴ്ച രാത്രി ടൊറന്റോയിലെ വസതിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല. പ്രതിക്ക് മുന്‍ ക്രിമിനല്‍ റെക്കോഡുകള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതിയുടെ വീട്ടില്‍ ആയുധ ശേഖരം ഉണ്ടായിരുന്നു. പ്രതിയില്‍ നിന്ന് റൈഫിള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. പ്രതിയെ ടൊറന്റോ കോടതിയില്‍ ഹാജരാക്കി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here