Friday, June 2, 2023
spot_img
Homeന്യൂസ്‌അമേരിക്കലീലാ മാരേട്ട്  ടീമിന്  പൂർണ പിന്തുണയുമായി  ന്യൂജേഴ്‌സി- പെൻസിൽവാനിയ റീജിയണുകളിലെ സംഘടനകൾ  

ലീലാ മാരേട്ട്  ടീമിന്  പൂർണ പിന്തുണയുമായി  ന്യൂജേഴ്‌സി- പെൻസിൽവാനിയ റീജിയണുകളിലെ സംഘടനകൾ  

-



ന്യൂജേഴ്‌സി : ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥി ലീലാ മാരേട്ടിനും ടീമിനും ഉറച്ച പിന്തുണയുമായി ന്യൂജേഴ്‌സി- പെൻസിൽവാനിയ റീജിയണുകളിലെ സംഘടനകൾ. ഫോക്കാന പ്രസിഡണ്ട് ആയി ലീല മാരേട്ട് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ന്യൂജേഴ്‌സി- പെൻസിൽവാനിയ റീജിയണുകളിലെ സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു.  ലീല മാരേട്ട് പ്രസിഡണ്ട് ആയാൽ ഫൊക്കാനയിൽ പുതിയ ചരിത്രം രചിക്കപെടുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ദശകങ്ങളായി ഫൊക്കാനയിൽ  നിസ്വാർത്ഥമായി പ്രവർത്തിച്ചുവരുന്ന ലീലാ മാരേട്ട് എതിരില്ലാതെ വിജയിക്കാൻ ഏറ്റവും  അർഹതയുള്ള വനിതാ നേതാവാണെന്ന് ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡണ്ടും മലയാളി അസോസിഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഷാജി വർഗീസ് പറഞ്ഞു. ലീലയുടെ ടീമിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ഷാജി മഞ്ചിന്റേതുൾപ്പെടെ ന്യൂജേഴ്സിയിലെ എല്ലാ സംഘടനകളുടെയും പിന്തുണ ലീല പ്രസിഡണ്ട് ആയി നേതൃത്വം നൽകുന്ന ടീമിനാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

ഫൊക്കാനയിൽ പതിറ്റാണ്ടുകളായി ട്രഷറർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, വിമൻസ് ഫോം ചെയർപേഴ്സൺ, ആർ.വി.പി. തുടങ്ങിയ സ്ഥാനങ്ങൾ ഏറ്റെടുത്ത് ആത്മാർത്ഥമായി പ്രവർത്തിച്ച ശേഷമാണ് ലീല മാരേട്ട് പ്രസിഡണ്ട് സ്ഥാനാര്ഥിയാകുന്നതെന്ന് പെൻസിൽവാനിയ റീജിയണൽ ആർ. വി.പി.യായി മത്സരിക്കുന്ന ഷാജി സാമുവേൽ അഭിപ്രായപ്പെട്ടു. പെൻസിൽവാനിയ റീജിയൺ മുഴുവനും ലീലക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഫൊക്കാനയിലെ സ്ത്രീ ശാക്തീകരണം അനിവാര്യമെന്നാണ് പൊതുവെയുള്ള വികാരം. അത് സാധ്യമാകണമെങ്കിൽ ലീല മാരേട്ടിനെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കേണ്ടത് അനിവാര്യതയാണെന്ന് മഞ്ച് പ്രസിഡണ്ട് ഡോ.ഷൈനി രാജു അഭിപ്രായപ്പെട്ടു. ലീല പ്രസിഡണ്ട് ആയും ഡോ. കല ഷഹി സെക്രെട്ടറിയായും നേതൃത്വം നൽകുന്ന ടീമിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി മഞ്ചിനെ പ്രതിനിധീകരിച്ച് ഷാജി വർഗീസും യൂത്ത് ബോർഡ് മെമ്പർ ആയി ടോണി കല്ലകാവുങ്കലും മത്സര രംഗത്തുണ്ട്. മഞ്ചിന്റെ പൂർണ പിന്തുണ ലീലയ്ക്കും ടീമിനും നേരത്തെതന്നെ നല്കിയിരുന്നതാണെന്നും ഡോ. ഷൈനി കൂട്ടിച്ചേർത്തു.

സംഘടനകളിൽ പ്രവർത്തിക്കാൻ വനിതകൾ വരുന്നില്ലെന്ന്  പരിഭവം പറയുന്നവർ തന്നെ കർമ്മരംഗത്തേക്കു വരുന്ന വനിതകളുടെ മുന്നിൽ തടസങ്ങൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് ന്യൂജേഴ്‌സിയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും തലമുതിർന്ന നേതാവും കെ.സി.എഫിന്റെ രക്ഷാധികാരിയും ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എസ്. ചാക്കോ പറഞ്ഞു. മൂന്ന് ദാശാബ്ധത്തിൽ ഏറെയായി വിവിധ  സംഘടനകളിൽ പ്രവർത്തിച്ച പരിചയ സമ്പത്തുള്ള നേതാവാണ് ലീലാ മാരേട്ട് എന്ന് അസോസിയേറ്റ്ന്യൂ സെക്രട്ടറിയായി മത്സരിക്കുന്ന കെ.സി.എഫിനെ പ്രതിനിധീകരിക്കുന്ന ജോയി ചക്കപ്പൻ പറഞ്ഞു. മുൻപ് രണ്ടവസരങ്ങളിൽ നേരിയ വ്യത്യാസത്തിന് പ്രസിഡണ്ട് പദം നഷ്ട്ടമായ ലീലയ്ക്ക്  ഇത്തവണ അതുണ്ടാവരുതെന്ന് ന്യൂജേഴ്‌സി  റീജിയണൽ വൈസ് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ദേവസി പാലാട്ടി പറഞ്ഞു. 45 അംഗങ്ങളുള്ള ശക്തമായ ഒരു ടീമുമായാണ് രംഗത്തു വന്നിരിക്കുന്ന ലീലയുടെ  ജനപിന്തുണ ഈ തെരെഞ്ഞെടുപ്പിൽ തെളിയിക്കുന്നതായിരിക്കുമെന്ന് കെ.സി.എഫ് പ്രസിഡണ്ട് കോശി കുരുവിള വ്യക്തമാക്കി.

ജനറൽ സെക്രട്ടറിയായി  കലാ  ഷാഹിയും  രംഗത്തു വന്ന  സാഹചര്യത്തിൽ സംഘടനയിൽ വനിതാ നേതൃത്വം കൊണ്ടുവരാനുള്ള സുവർണാവസരമായി ഇതിനെ കാണണമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡിൽ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്ന ടോണി കല്ലക്കാവുങ്കൽ അഭിപ്രായപ്പെട്ടു.

ന്യൂജേഴ്‌സി-  പെൻസിൽ വാനിയ റീജിയണുകളിൽ നിന്ന് ലീലയുടെ ടീമിൽ 6 പേർ മത്സര രംഗത്തുണ്ട്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്(മഞ്ച്), അസോസിയേറ്റ് സെക്രട്ടറി ജോയി ചാക്കപ്പൻ (കെ.സി.എഫ് ), ബോർഡ് മെമ്പർ (യൂത്ത് ) ടോണി കല്ലക്കാവുങ്കൽ(മഞ്ച്), നാഷണൽ കമ്മിറ്റി അംഗം ഏലിയാസ് പോൾ (മാപ്പ് ), പെൻസിൽവാനിയ ആർ.വി.പി ഷാജി സാമുവേൽ(മാപ്പ്), ന്യൂജേഴ്‌സി ആർ.വി.പി. ദേവസി പാലാട്ടി (കെ.സി.എഫ്) എന്നിവരാണ് മത്സര രംഗത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: