ദില്ലി: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ ഏറ്റുമുട്ടൽ വ്യാജമെന്ന് കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ദിഷയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പേരെയായിരുന്നു പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.
തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയംരക്ഷാർത്ഥം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ വാദം.