ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലടക്കം ഒന്നിച്ചുനീങ്ങുന്നതിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ 15ന്‌ ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന്‌ അഭ്യർഥിച്ച്‌ പ്രതിപക്ഷപാർടികളുടെ മുഖ്യമന്ത്രിമാർക്കും നേതാക്കൾക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചു. കോൺസ്‌റ്റിട്യൂഷൻ ക്ലബ്ബിൽ പകൽ മൂന്നിനാണ്‌ യോഗം. എട്ട്‌ മുഖ്യമന്ത്രിമാരെയും 14 നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്‌. ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ഫലപ്രദമായ പ്രതിപക്ഷം വേണമെന്ന്‌ കത്തിൽ പറഞ്ഞു.

പിണറായി വിജയൻ, അരവിന്ദ്‌ കെജ്‌രിവാൾ, നവീൻ പട്‌നായിക്‌, ചന്ദ്രശേഖരറാവു, എം കെ സ്‌റ്റാലിൻ, ഉദ്ദവ് താക്കറേ, ഹേമന്ത്‌ സോറൻ, ഭഗവന്ത്‌ സിങ്‌ മാൻ എന്നീ മുഖ്യമന്ത്രിമാരെയും സോണിയ ഗാന്ധി(കോൺഗ്രസ്‌), സീതാറാം യെച്ചൂരി(സിപിഐ എം), ഡി രാജ(സിപിഐ), ലാലു പ്രസാദ്‌ യാദവ്‌(ആർജെഡി), അഖിലേഷ്‌ യാദവ്‌(എസ്‌പി), ശരദ്‌ പവാർ(എൻസിപി), ജയന്ത്‌ ചൗധരി(ആർഎൽഡി), എച്ച്‌ ഡി കുമാരസ്വാമി, എച്ച്‌ ഡി ദേവഗൗഡ(ജെഡിഎസ്‌, മുൻപ്രധാനമന്ത്രി), ഫാറൂഖ്‌ അബ്ദുള്ള(എൻസി), മെഹ്‌ബൂബ മുഫ്‌തി(പിഡിപി), സുഖ്‌ബീർസിങ്‌ ബാദൽ(എസ്‌എഡി), പവൻ ചാംലിങ്‌(സിക്കിം ഡമോക്രാറ്റിക്ക്‌ ഫ്രണ്ട്‌), കെ എം ഖാദർ മൊഹിദ്ദീൻ(ഐയുഎംഎൽ) എന്നിവരെയാണ്‌ ക്ഷണിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here