US President Joe Biden speaks about the situation in Afghanistan from the East Room of the White House in Washington, DC, July 8, 2021. (Photo by SAUL LOEB / AFP) (Photo by SAUL LOEB/AFP via Getty Images)

മാധ്യമങ്ങള്‍ക്കു മുന്‍പിലും കമ്പനി എക്‌സിക്യുട്ടീവ്‌സിനോടും എങ്ങനെ പെരുമാറണമെന്ന് പ്രസിഡന്റ് ജോ ബൈഡന് സ്റ്റാഫ് എഴുതി നല്‍കിയ കുറിപ്പ് അബദ്ധത്തില്‍ പുറത്തായി. സംസാരം രണ്ടു മിനുട്ടില്‍ ഒതുക്കണമെന്നും കസേരയില്‍ ഇരുന്നു സംസാരിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

റൂസ് വെല്‍റ്റ് റൂമില്‍ കയറിയ ശേഷം പങ്കെടുക്കുന്നവരോട് ഹലോ പറയുക, അതിനു ശേഷം സീറ്റില്‍ ഇരിക്കുക. റിപ്പോര്‍ട്ടര്‍മാര്‍ വന്നാല്‍ അവരോടു വളരെ ചുരുക്കി മാത്രം സംസാരിക്കുക. മാക്‌സിമം രണ്ട് മിനുട്ടില്‍ കൂടുതല്‍ സംസാരിക്കരുത്. എന്നൊക്കെയാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ബൈഡന്റെ കയ്യില്‍ നിന്ന് കുറിപ്പ് പുറത്തായത്. സംസാരിക്കുന്നതിനിടെ ബൈഡന്‍ കുറിപ്പ് കയ്യിലെടുത്തിരുന്നു. എന്നാലിത് തിരിച്ചാണ് പിടിച്ചിരുന്നത്. ഫോട്ടോഗ്രാഫര്‍മാരിലൊരാള്‍ ഈ കുറിപ്പിന്റെ ചിത്രം പകര്‍ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here