ഹൈദരാബാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി യുഗമാണ് വരും കാലങ്ങളില്‍ വരാന്‍ പോകുന്നതെന്നു കേന്ദ്ര മന്ത്രി അമിത് ഷാ. ദേശീയ നിര്‍വാഹക സമിതിയില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അമിത് ഷാ. ഭാവിയില്‍ ഇന്ത്യ ലോകത്തിന്റെ ഗുരുവായി മാറും. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഒന്നാകെ ബിജെപി ഭരണം പിടിക്കുമെന്നു അധികാരത്തിലെത്തുമെന്നു അമിത് ഷാ. കേരളത്തിലും താമര വിരിയിക്കും.

കുടുംബ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ശാപം. ഇത് അവസാനിക്കാനായി വികസന രാഷ്ട്രീയത്തിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചരിത്രപരമാണെന്നു കൂട്ടിച്ചേര്‍ത്തു. തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ അധികാരവാഴ്ച ബിജെപി അവസാനിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here