യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ് വാന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ചൈന. നാന്‍സി പെലോസി സന്ദര്‍ശനം നടത്തുകയാണെങ്കില്‍ അതിനെതിരെ കര്‍ക്കശമായ നടപടികളുണ്ടായേക്കുമെന്നാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1997ല്‍ സ്പീക്കര്‍ ന്യൂട് ഗിംഗ്രിച്ചാണ് അവസാനമായി തായ് വാന്‍ സന്ദര്‍ശിച്ച യുഎസില്‍ നിന്നുള്ള നേതാവ്.

അതേസമയം പെലോസി തായ് വാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ ചൈന സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന ആശങ്ക യുഎസ് സൈന്യത്തിനുണ്ട്. എങ്കിലും പെലോസി സന്ദര്‍ശനം നടത്തുന്നുമെന്ന് ഉറപ്പിക്കുകയാണെങ്കില്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

തായ് വാന്‍ സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ പെലോസി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. തായ് വാന് പിന്തുണ നല്‍കേണ്ടത് നമ്മുടെ കടമയാണെന്ന് പെലോസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ഇപ്പോള്‍ ഉചിതമായ തീരുമാനമല്ലെന്നായിരുന്നു പ്രസിഡന്റ് ബൈഡന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here