US President Joe Biden speaks about the situation in Afghanistan from the East Room of the White House in Washington, DC, July 8, 2021. (Photo by SAUL LOEB / AFP) (Photo by SAUL LOEB/AFP via Getty Images)

നിങ്ങള്‍ക്ക് ഒരേ സമയം കലാപത്തെ പ്രോത്സാഹിപ്പിക്കയും പൊലീസിനെ പിന്തുണയ്ക്കുകയും അമേരിക്കയെ സ്‌നേഹിക്കയും ചെയ്യാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തു നിയമവാഴ്ചയില്ലെന്ന ട്രംപിന്റെ വിമര്‍ശനത്തിനെതിരെയായിരുന്നു ബൈഡന്റെ പ്രതികരണം. എന്നെ പഴഞ്ചന്‍ എന്നു വിളിച്ചോളൂ, പക്ഷേ ആള്‍ക്കൂട്ടം പോലീസ് ഓഫീസറെ ആക്രമിക്കുന്നത് നിയമത്തോടുള്ള ബഹുമാനമാണെന്ന് ഞാന്‍ കരുതുന്നില്ല എന്നായിരുന്നു ബൈഡന്‍ ട്വീറ്റ് ചെയ്തത്.

ഈ രാജ്യത്തു നിയമത്തോട് ആദരവില്ല. തീര്‍ച്ചയായും ക്രമസമാധാന പാലനമില്ല. നമ്മുടെ രാജ്യം കുറ്റകൃത്യങ്ങളുടെ ചുഴിയിലാണ് എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. വാഷിംഗ്ടണില്‍ തിങ്കളാഴ്ച അമേരിക്ക ഫസ്റ്റ് പോളിസി ഇന്‌സ്ടിട്യൂട്ടില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപ് രാജ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. രാജ്യത്തിന്റെ ഈ നശീകരണം നിര്‍ത്താനായി ജനങ്ങള്‍ വോട്ടു ചെയ്യുമെന്നും 2024ല്‍ റിപ്പബ്ലിക്കന്‍ ഭരണം വീണ്ടും വരുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ സ്വന്തം അനുയായികള്‍ ക്യാപിറ്റോള്‍ ആക്രമണം നടത്തിയപ്പോള്‍ ട്രംപ് തന്റെ മുറിക്കുള്ളിലെ സുഖസൗകര്യങ്ങളിലിരുന്ന് അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആ സമയത്ത് ജീവന്‍ പണയം വെച്ച് ആള്‍ക്കൂട്ടത്തെ നേരിട്ടത് ധീരരായ പോലീസ് ഓഫീസര്‍മാരായിരുന്നു എന്നും ബൈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here