പി പി.ചെറിയാൻ
 
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന   ഭീകരസംഘടനയായ അൽഖായിദയുടെ ഇപ്പോഴത്തെ തലവനും അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനുമായ അയ്മൻ അൽ സവാഹിരിയെ ഹെൽ ഫയർ മിസൈൽ ആക്രമണത്തിൽ വധിച്ചു നീതി നടപ്പാക്കിയതായി  വൈറ്റ്ഹൗസിൽ തിങ്കളാഴ്ച വൈകീട്ട്  നടത്തിയ ന്യൂസ് ബ്രീഫിംഗിൽ    അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.പറഞ്ഞു. ആക്രമണത്തിൽ വേറെ ആളപായം ഒന്നും ഉണ്ടായില്ലെന്നും പ്രസിഡന്റ് കൂട്ടി ചേർത്തു .
 
ടെലിവിഷനിലൂടെയാണ് ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ ഡൗൺടൗണിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നു  എന്ന്  ഇന്റലിജൻസ് വിഭാഗം  കണ്ടെത്തിയിരുന്നു  തുടർന്ന് നൽകിയ ഉത്തരവിനു വിധെയമായി ശനിയാഴ്ച നടത്തിയ ഹെൽ ഫയർ മിസൈൽ  ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് ബൈഡൻ വിശദീകരിച്ചു. അൽഖായിദയുടെ തലവൻ ഒസാമ ബിൻ ലാദനെ  അമേരിക്ക വധിച്ചു 11 വര്ഷങ്ങള്ക്കുശേഷമാണ് അൽ സവാഹിരി കൊല്ലപ്പെടുന്നത്. അ ഫ്ഗാനിസ്ഥാൻ ഒരിക്കലും ഭീകരർക്കു സുരക്ഷിത താവളമാകുന്നതിനു അമേരിക്ക അനുവദികയില്ലെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here