പ്രതിഷേധങ്ങള്‍ക്കിടയില്‍ തായ്‌വാന്‍ സന്ദര്‍ശിച്ച യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയോടൊപ്പം കോണ്‍ഗ്രസ് അംഗങ്ങളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ രാജാ കൃഷ്ണമൂര്‍ത്തിയും. ചൈനയുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പെലോസിയുടേയും സംഘത്തിന്റേയും തായ്‌വാന്‍ സന്ദര്‍ശനം.

ബുധനാഴ്ചയാണ് പെലോസിയും സംഘവും കൊറിയന്‍ നേതാക്കളെ സന്ദര്‍ശിച്ചത്. തായ്‌വാന്‍ പ്രസിഡന്റ് സായി ഇങ്ങ് വെന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പെലോസി കൂടിക്കാഴ്ച നടത്തുമ്പോള്‍ കോണ്‍ഗ്രസ് അംഗമായ രാജാ കൃഷ്ണമൂര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. ഹൗസിന്റെ രഹസ്യാന്വേഷണ സമിതിയില്‍ സ്ഥിരം അംഗമാണ് കൃഷ്ണമൂര്‍ത്തി. തായ് വാന്‍ സന്ദര്‍ശിച്ച സാഹചര്യത്തില്‍ ചൈനയുടെ പ്രതികാര നടപടികള്‍ കൃഷ്ണമൂര്‍ത്തിക്ക് നേരെയും ഉണ്ടാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here