ന്യുഡല്‍ഹി: വിലക്കയറ്റം, ജി.എസ്.ടി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധിയടക്കം ഏതാനും എം.പിമാര്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തി.

ജന്ദര്‍ മന്ദര്‍ ഒഴികെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ച എല്ലായിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്താനിരുന്ന എം.പിമാരെ പോലീസ് തടഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനിരുന്ന എം.പിമാരെ പോലീസ് തടഞ്ഞു. റോഡില്‍ ഭക്ഷണം പാചകം ചെയ്തും മറ്റുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. രാഹുല്‍ ഗാന്ധി അടക്കം മുഴുവന്‍ എം.പിമാരെയും കസ്റ്റഡിയിലെടുത്ത് മാറ്റി.

രാജ്യത്ത് ജനാധിപത്യം ഓര്‍മ്മയായി. നാല് പേരുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് രാജ്യവ്യാപകമായ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ തടയുക എന്നതാണ് തന്റെ ലക്ഷ്യം. അതാണ് താന്‍ ചെയ്യുന്നത്. അതില്‍ കൂടുതല്‍ ചെയ്യും. അവരെ കൂടുതലായി കടന്നാക്രമിക്കും. കൂടുതല്‍ രൂക്ഷമായി ആക്രമിക്കും. തന്നെ ആക്രമിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ അനുവദിക്കണം. എന്നാല്‍ ബി.ജെ.പിയാകട്ടെ ഹിന്ദു മുസ്ലീം രാഷ്ട്രീയമായി അതിനെ കാണുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമ്രന്തി അശോക് ഗെലോട്ട് പറഞ്ഞു.

എന്നാല്‍ വിലക്കയറ്റവും തൊഴിലില്ലായ്മയുമല്ല, പ്രതിഷേധത്തിന്റെ യഥാര്‍ത്ഥ കാരണം ഇ.ഡി ആണെന്നും ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here