യുട്ടയിലെ സയോണ്‍ നാഷണല്‍ പാര്‍ക്കില്‍ മിന്നല്‍ പ്രളയത്തിലകപ്പെട്ട് കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. വിര്‍ജിന്‍ നദിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്ന ജെതാല്‍ അഗ്നിഹോത്രി എന്ന 29കാരി വെള്ളിയാഴ്ചയാണ് മിന്നല് പ്രളയത്തില്‍ അകപ്പെട്ടത്.

170 പേര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടുകിട്ടിയത്. കാണാതായ സ്ഥലത്ത് നിന്ന് പത്ത് മൈല്‍ അകലെയായാണ് ജെതാലിന്റെ മൃതദേഹം കണ്ടെത്തിയത്. ജെതാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നപ്പോഴാണ് മിന്നല്‍ പ്രളയമുണ്ടായത്. പാര്‍ക്കിലെ റേഞ്ചര്‍മാര്‍ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും ജെതാല്‍ പ്രളയത്തില്‍ അകപ്പെട്ടുപോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here