ന്യൂഡല്‍ഹി: ഡിജിറ്റര്‍ റേപ്പുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനായ എഴുപത്തിയഞ്ചുകാരന് ജീവപര്യന്തം, തടവു ശിക്ഷ വിധിച്ച് കോടതി.

നോയിഡയിലെ സെക്ടര്‍ 30 രപവിശ്യയിലെ അക്ബര്‍ ആലം 75 ആണ കോടതി ഡിജിറ്റല്‍ റേപ്പില്‍ ശിക്ഷ വിധിച്ചത്. മൂന്നര വയസുകാരി മകളെ ഡിജിറ്റല്‍ റേപ്പിനു വിധേയയാക്കി എന്ന പിതാവിന്റെ പരാതിയിലാണ് സുരാജ്പൂര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഡിജിറ്റല്‍ റേപ്പിന് ഇരയാകുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഇന്ത്യയിലില്ല. ‘ഡിജിറ്റല്‍ റേപ്പ്’ ഇന്ത്യയില്‍ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടത്. പോക്‌സോ നിയമത്തിലെ പ്രത്യേക വകുപ്പിലാണ് ഡിജിറ്റല്‍ റേപ്പ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നല്‍കാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോയി ഡിജിറ്റല്‍ റേപ്പിനു ഇരയാക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ തനിക്കുണ്ടായ അനുഭവം അമ്മയോടു വിവരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് 2019 ജനുവരി 21ന് പരാതി നല്‍കിയത്. നിര്‍ഭയ കേസിനു ശേഷമുളള ക്രൂരമായ കുറ്റകൃത്യമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here