കള്ളവും ചതിയുമില്ലാതെ, മാലോകരെല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഓണം ലോകത്തുള്ള മലയാളികളെല്ലാവരും കൊണ്ടാടുകയാണ്.. ഓണവുമായി ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ഓണം എല്ലാ മലയാളികളും ജാതിമത വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയെല്ലാം ഓണാഘോവുമുണ്ട്. കേരളം ഭരിച്ചിരുന്ന മാവേലിയെ വാമന മൂർത്തി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും, വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനായി ലഭിച്ച ദിനമാണ് ഓണമെന്നുമാണ് ഒരു വിശ്വാസം. മാവേലിയെ പൂക്കളമിട്ട് ആചാരപൂർവ്വം സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്,

‘ മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

ഓണം ആഘോഷിക്കുന്ന ലോകത്തിലെ എല്ലാ മലയാളികൾക്കും കേരളാ ടൈംസിന്റെ ഓണാശംസകൾ നേരുന്നു,


പോൾ കറുകപ്പള്ളിൽ (മാനേജിങ്ങ് ഡയറക്ടർ) 

LEAVE A REPLY

Please enter your comment!
Please enter your name here