കോബ്ര: ഭത്തീസ്ഗഢിലെ കോബ്ര ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിച്ച് ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാന്‍ഗോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദായ് ഘട്ടിന് സമീപമാണ് തിങ്കളാഴ്ച രാവിലെ അപകടമുണ്ടായത്. റായ്പൂരില്‍ നിന്നും സുര്‍ഗുജ ജില്ലയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ട്രാവല്‍ കമ്പനിയുടെ ബസാണ് അപകടത്തില്‍പെട്ടത്.

എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഏഴ് പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here