മലപ്പുറം: വഴിക്കടവ് ചെക്ക്പോസ്റ്റില്‍ എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതിമാരടക്കം നാലുപേര്‍ പിടിയില്‍. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്സാമുദ്ദീന്‍, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. 75 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

വഴിക്കടവ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് സംഘം എക്‌സൈസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. കുടുംബസമേതമായി യാത്ര ചെയ്തതിനിടെയാണ് മയക്കുമരുന്നു കടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here