അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിയിലേക്ക്. അടുത്തയാഴ്ച അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമരീന്ദര്‍ സിംഗ് കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ് 80കാരനായ അമരീന്ദര്‍.

കോണ്‍ഗ്രസ് നേതാവായിരുന്ന അമരീന്ദര്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതയിലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിലും പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം നവംബറിലാണ് പാര്‍ട്ടി വിട്ടത്. അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടി വിടുന്നതിലേക്ക് അമരീന്ദറിനെ എത്തിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് മത്സരിച്ചുവെങ്കിലും സ്വന്തം മണ്ഡലമായ പട്യാലയില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here