ന്യുഡല്‍ഹി: കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. വിദ്വേഷ ആക്രമണങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും നടപടി സ്വീകരിക്കണമെന്ന അധികാരികളോട് ആവശ്യപ്പെട്ടു. കാനഡയില്‍ ഇത്തരം കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വിരളമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാനഡയിലേക്ക യാത്ര ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും മറ്റു പൗരന്മാരും ജാഗ്രത പാലിക്കണം. പ്രത്യേക സിഖ് രാഷ്ട്രം വേണമെന്ന ഖാലിസ്താന്‍ അനുകൂലികളുടെ റഫറണ്ടത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

മതമൗലിക വാദികളും തീവ്രാദികളും നടത്തുന്ന പരിഹാസ്യമായ നടപടികളാണ് ഇത്തരം റഫറണ്ടമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഒരു സൗഹാര്‍ദ്ദ രാജ്യത്താണ് ഇത് നടന്നത് എന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലുള്ള ഇന്ത്യന്‍ മിഷനിലോ ടൊറോന്റേയിലും വാകോവറിലുമുള്ള കോണ്‍സുലേറ്റുകളിയോ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം അിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റ് ജനറലിനും പൗരന്മാരെ ബന്ധപ്പെടുന്നതിനു വേണ്ടിയാണിത്.

കാനഡയില്‍ 16 ലക്ഷം ഇന്ത്യന്‍ വംശജരും മറ്റ് ഇന്ത്യന്‍ പ്രവാസികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ ജനസംഖ്യയില്‍ 3% ആണിത്.

LEAVE A REPLY

Please enter your comment!
Please enter your name here