പോപുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ ട്വീറ്റിലാണ് പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് അവസാനമുണ്ടാകുമെന്ന പരാമർശമുള്ളത്. ”ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റി. ചില വിഭാഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പി. എഫ്. ഐ എന്ന് അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് നിലനിൽക്കില്ല. അതിന് അവസാനമുണ്ടാകും. ഇത് ആധുനിക ഇന്ത്യയാണ്”- മന്ത്രി ട്വീറ്റ് ചെയ്തു.

ഇന്നലെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച പുലർച്ചെ റെയ്ഡും അറസ്റ്റും നടന്നത്. തുടർന്ന് കേരളത്തിൽ പോപുലർ ഫ്രണ്ട് വെള്ളിയാഴ്ച ഹർത്താൽ ആചരിച്ചു. ഹർത്താൽ സമ്പൂർണമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here