ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ക്ളീൻ ചിറ്റ് നൽകി പാർട്ടി നിരീക്ഷകർ. എന്നാൽ ഗെലോട്ടിന്റെ മൂന്ന് അനുയായികൾക്ക് അച്ചടക്ക നടപടിയ്‌ക്ക് ശുപാർശ ചെയ്‌തു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മന്ത്രിമാരായ ശാന്തി ധരിവാൾ, പ്രതാപ് സിംഗ് ഖചരിവാഹ്, കോൺഗ്രസ് നേതാവ് ധർമ്മേന്ദ്ര റാത്തോഡ് എന്നിവർക്കെതിരെയാണ് നടപടി. ഇവർ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലുള‌ളത്.എന്നാഷ തനിക്ക് എംഎൽഎമാരുടെ നീക്കത്തിൽ പങ്കില്ലെന്ന് ഗെലോട്ട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.

 

അതേസമയം മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ പാർട്ടി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. സോണിയാ ഗാന്ധിയുമായി ചർച്ചയ്‌ക്ക് സച്ചിൻ പൈലറ്റും ഡൽഹിയിലുണ്ട്. എന്നാൽ അദ്ദേഹത്തിന് കൂടിക്കാഴ്‌ചയ്‌ക്ക് ഇതുവരെ സമയം നിശ്ചയിച്ചിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നേതൃത്വത്തിന് ഇനിയും സാധിച്ചിട്ടില്ല. അതേസമയം ശശിതരൂരിന് ഇതുവരെ 40 പേരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here