അങ്കമാലി : എസി ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെതിരെ വൃദ്ധന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു.   അങ്കമാലി കറുകുറ്റിയിലുണ്ടായ സംഭവത്തില്‍ കറുകുറ്റി സ്വദേശിയായ പോളിനെ(81) പൊലീസ് കസ്റ്റഡിയിലെടുത്തു.

എസി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മൂത്തപ്പോഴാണ് ഇയാള്‍ ഭാര്യ മേരി മകന്‍ തോമസ് എന്നിവരെ കൊലപ്പെടുത്തിയത്. വൈദ്യുതിനിരക്ക് അധികമാകുന്നതിനാല്‍ എസി ഉപയോഗിക്കരുതെന്ന് പോള്‍ ഭാര്യയ്ക്കും മകനും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ എസി ഓണ്‍ ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. റിട്ടയേര്‍ഡ് റെയില്‍വെ ജീവനക്കാരനാണ് പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here