കൊച്ചി : നിര്‍മ്മാതാക്കളുമായി ഇടഞ്ഞ രഞ്ജിത്തിന്റെ സിനിമ ‘ലീല’ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നു. ഏപ്രില്‍ 22നു reelax.in എന്ന വെബ്‌സൈ‌റ്റുവഴിയാണ് റിലീസിങ്. റിലീസ് ചെയ്യുന്ന ദിവസം ലോകത്തെവിടെയിരുന്നും ചിത്രം കാണാം. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏപ്രില്‍ 15മുതല്‍ ബുക്കുചെയ്യാം.

ചിത്രത്തിന് പബ്ളിസിറ്റി ക്ളിയറന്‍സ് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം ചേംബറിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സെന്‍സര്‍ ചെയ്യാനുള്ള രേഖകളും നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംവിധായകന്‍ രഞ്ജിത് നല്‍കിയ ഹര്‍ജിയിലാണ് ലീല‌യ്ക്ക്‌ പബ്ളിസിറ്റി ക്ളിയറന്‍സ് നല്‍കാന്‍ ഉത്തരവായത്. ലീലയുടെ റിലീസിംഗ് തടയുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും ഒരുപോലെ നിലപാട് കടുപ്പിച്ചതോടെയായിരുന്നു ഇൌ നീക്കം.

ഉണ്ണി ആറിന്റെ ചെറുകഥയായ ലീല അതേ പേരിലാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും ഉണ്ണി തന്നെയാണ്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥ രഞ്ജിത്ത് സിനിമയാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here