ന്യൂ​ഡ​ൽ​ഹി: ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി ഐ​എ​ൻ​എ​സ് അ​രി​ഹ​ന്തി​ൽ​നി​ന്ന് ബാ​ലി​സ്റ്റ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ. വെ​ള്ളി​യാ​ഴ്ച ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ​വ​ച്ചാ​യി​രു​ന്നു നി​യ​ന്ത്രി​ത ദൂ​ര​ത്തി​ലേ​യ്‌​ക്ക് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണം ഇ​ന്ത്യ ന​ട​ത്തി​യ​ത്. മു​ൻ​പ് തീ​രു​മാ​നി​ച്ച ല​ക്ഷ്യ​ത്തെ മി​സൈ​ൽ കൃ​ത്യ​മാ​യി ത​ക​ർ​ത്തെ​റി​ഞ്ഞു​വെ​ന്നും നാ​വി​കസേ​ന അ​റി​യി​ച്ചു. 

ബാ​ലി​സ്റ്റി​ക് മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണം അ​തി​നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ക​രു​ത്തി​ന്‍റേ​യും കൃ​ത്യ​ത​യു​ടേ​യും കാ​ര്യ​ത്തി​ൽ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​ത് സൈ​ന്യ​ത്തി​ന്‍റേ​യും ഡി​ആ​ർ​ഡി​ഒ​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യു​ടേ​യും മി​ക​വി​നു​ള്ള തെ​ളി​വാ​ണെ​ന്നും നാ​വി​ക​സേ​ന അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here