ഫൊക്കാനയുടെ ന്യൂസുകൾ വളരെ കൃത്യനിഷ്‌ടയോട് മാധ്യമങ്ങളിൽ എത്തിച്ചിരുന്ന  പ്രമുഖ പത്രപ്രവർത്തകനും  എഴുത്തുകാരനുമായ ഫ്രാൻസിസിന്റെ നിര്യാണം ഫൊക്കാന പ്രവർത്തകരെപോലെ  അമേരിക്കൻ മലായാളികളെ  ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അകാലത്തിൽഉണ്ടായ അദ്ദേഹത്തിന്റെ വേർപാട്  നികത്തുവാൻ ആവാത്തതാണ് .  അദ്ദേഹത്തിന്റെ  എഴുത്തുകൾ വായിക്കാത്ത മലയാളികൾ വളരെ വിരളമാണ്.  വായനക്കരെ വായനയുടെ ഒരു ലോകത്തു എത്തിക്കാൻ  ഫ്രാൻസിന്റെ എഴുത്തുകൾക്ക്  ഒരു പ്രേത്യേക കഴിവുണ്ടായിരുന്നു.

പത്രപ്രവർത്തനത്തിൽ തന്റേതായ ശൈലികൊണ്ട് വളരെ പെട്ടെന്നുതന്നെ  മാധ്യമലോകത്തു  വ്യക്തിമുദ്ര പതിപ്പിച്ച ഫ്രാൻസിസ് കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് അമേരിക്കയിൽ എത്തുന്നത്. കേരളത്തിൽ എന്നപോലെ  അമേരിക്കയിലും  നിരവധി അംഗീകാരങ്ങൾ  ഫ്രാൻസിസിനെ  തേടി എത്തുമായിരുന്നു. ഫൊക്കാനയുടെ തന്നെ രണ്ടു അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

രക്താർബുദം ഒരു വില്ലൻ ആയി ഫ്രാസിസിന്റെ ജീവിതത്തിൽ അവതരിച്ചപ്പോഴും മനോധൈര്യം  ഒന്നുകൊണ്ടു മാത്രം അതിനെ അതിജീവിച്ച ഫ്രാൻസിസ് ഒരു ഫിൻസ്ക് പക്ഷിയെപോലെ  എന്നും ഉയർത്തു  എഴുനേൽക്കേമെന്ന് ഫ്ലോറിഡ കൺവെൻഷൻഷനിൽ സംസാരിച്ചത് ഓർക്കുകയാണ്. ഇനിയും സ്നേഹത്തോടെയുള്ള  ഫ്രാസിസിന്റെ വിളി ഇല്ലല്ലോ എന്നോർക്കുബോൾ വളരെ ദുഖമുണ്ട്.

ഫ്രാൻസിസ് തടത്തിലെന്റെ  ആത്മാവിന്റെ  നിത്യശാന്തിക്ക്  വേണ്ടി  പ്രാർത്ഥിക്കുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here