ന്യൂ​ഡ​ല്‍​ഹി: ക​ന്നു​കാ​ലി​ക​ളെ ഇ​ടി​ച്ച് ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നാ​മ​തും വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​ൻ ത​ക​രാ​റി​ൽ. ഇ​ത്ത​വ​ണ ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദി​ൽ അ​തു​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ 8.17 നാ​യി​രു​ന്നു അ​പ​ക​ടം.

ഗാ​ന്ധി​ന​ഗ​ര്‍-​മും​ബൈ പാ​ത​യി​ല്‍ ഓ​ടു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ കാ​ള​യെ ഇ​ടി​ച്ചാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. ഡ്രൈ​വ​ര്‍ കോ​ച്ചി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ർ​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 26 മി​നി​റ്റ് നി​ർ​ത്തി​യി​ടേ​ണ്ടി​വ​ന്നു. ഈ ​മാ​സം ആ​ദ്യം ഗു​ജ​റാ​ത്തി​ലെ ത​ന്നെ ആ​ന​ന്ദ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വ​ച്ച് ഒ​രു പ​ശു​വി​നെ ഇ​ടി​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ഒ​രു പോ​ത്തി​നെ​യും ഇ​ടി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here