വാഷിങ്ടൻ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കൻ നേതാക്കൾ. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സെനറ്റ് മൈനോരിറ്റി ലീഡർ മിച്ച് മക്കോണൽ, റിപബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് എന്നിവർ സംഭവത്തെ അപലപിച്ചു. എന്നാൽ ‌ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധി എൽഡി സ്റ്റഫനിക്കും ആക്രമണത്തെ അപലപിച്ചു. 

ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന ആക്രമണം രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ  കുറ്റപ്പെടുത്തി. പ്രമുഖ നേതാക്കളുടെ വീടുകൾക്കു പോലും സുരക്ഷ ലഭിക്കുന്നില്ല. 

നാന്‍സി എവിടെയാണെന്ന് ആക്രോശിച്ചാണ് അക്രമി അകത്തേക്ക് തള്ളി കയറിയത്. ആ സമയത്ത് ഭര്‍ത്താവ് പോള്‍ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ കൈക്കും, തലയ്ക്കും പരുക്കേറ്റ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here