പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പവര്‍ബോള്‍ ജാക്‌പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒക്ടോബര്‍ 29 ശനിയാഴ്ച നടന്ന ഭാഗ്യകുറി നറുക്കെടുപ്പില്‍ ഭാഗ്യവാനെ കണ്ടെത്തുവാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31 തിങ്കളാഴ്ച വീണ്ടും നറുക്കെടുക്കുമ്പോള്‍ ഭാഗ്യവാന് ലഭിക്കുക ഒരു ബില്യണ്‍ ഡോളറാണ്. എല്ലാ കിഴിവുകളും കഴിച്ചു ഭാഗ്യവാന് 497.3 മില്യണ്‍ ഡോളര്‍ ലഭിക്കും.

ശനിയാഴ്ച പവര്‍ബോള്‍ സമ്മാനതുകയായ 825 മില്യണ്‍ ഡോളര്‍ 40, 19, 57, 31, 46 പവര്‍ബോള്‍ 23നാണ് ലഭിച്ചത്. ശനിയാഴ്ച ആറു ടിക്കറ്റുകള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചിരുന്നു. വേള്‍ഡ് റിക്കാര്‍ഡ് കുറിക്കപ്പെട്ട 2016 ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുക ലഭിച്ചത്. 1.586 ബില്യണ്‍ ഡോളര്‍ മൂന്നു പേര്‍ക്കാണ് ഈ സമ്മാനതുക വിഭാഗിച്ചു നല്‍കിയത്.

കാലിഫോര്‍ണിയാ, ഫ്‌ളോറിഡാ, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കാണ് ഭാഗ്യം ലഭിച്ചത്. ഓരോ കളിക്കും 2 ഡോളറാണ് പവര്‍ബോള്‍ ടിക്കറ്റ് നല്‍കേണ്ടത്. 45 സംസ്ഥാനങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന നറുക്കെടുപ്പിന് മുമ്പ് വന്‍ തോതിലാണ് ടിക്കറ്റുകള്‍ വില്പന നടക്കുന്നതെന്ന് ജാക്ക്‌പോട്ട് അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here