ട്വിറ്ററിന്റെ നിലവിലുണ്ടായിരുന്ന ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിട്ടു എലോണ്‍ മസ്‌ക്. ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെ പിരിച്ചുവിട്ട മസ്‌ക് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ എഴുതിക്കൊടുത്ത രേഖയില്‍ ട്വിറ്ററിന്റെ ഏക ഡയറക്ടര്‍ താനാണെന്നു വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് എലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം 44 ബില്ല്യന്‍ ഡോളറിനു ഔദ്യോഗികമായി ഏറ്റെടുത്തത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ എഴുതിക്കൊടുത്ത രേഖയില്‍ പുറത്താക്കപ്പെട്ട ഡയറക്ടര്‍മാരുടെ പട്ടികയുമുണ്ട്.

ബ്രെറ്റ് ടെയ്‌ലര്‍, പരാഗ് അഗര്‍വാള്‍, ഓമിഡ് കോര്‍ദേസ്താനി, ഡേവിഡ് റോസെന്‍ബ്‌ലറ്റ്, മാര്‍ത്താ ലേന്‍ ഫോക്‌സ്, പാട്രിക് പിക്കറ്റ്, ഇഗോണ്‍ ഡര്‍ബാന്‍, ഫീ ഫീ ലി, മിമി അലേംയാഹു എന്നിവരാണ് പഴയ ഡയറക്ടര്‍മാര്‍. അതിനിടെ, ട്വിറ്ററില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സുപ്രധാന ടീമിലേക്കു ചെന്നൈ സ്വദേശിയായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനിയര്‍ ശ്രീറാം കൃഷ്ണനെ തിരഞ്ഞടുത്തുവെന്ന വാര്‍ത്ത മുന്‍ ട്വിറ്റര്‍ ജീവനക്കാരനായ കൃഷ്ണന്‍ തന്നെ സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തു. അദ്ദേഹം സി ഇ ഓ ആകുമെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ @a16zcrypto എന്ന സ്വന്തം കമ്പനിയില്‍ തുടരുമെന്ന് കൃഷ്ണന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here