സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനിയുടെ മേല്‍നോട്ടത്തിനു സ്വതന്ത്ര നിരീക്ഷകനെ വയ്ക്കാനുള്ള ന്യു യോര്‍ക്ക് കോടതിയുടെ തീരുമാനത്തിനെതിരെ ട്രംപ് അപ്പീല്‍ പോയി. ഉത്തരവ് അധികാരത്തിന്റെ അതിരു കടന്നതാണെന്നും നടപ്പാക്കാന്‍ ബുദ്ധിമുട്ടുമാണെന്നും ട്രംപിന്റെ അഭിഭാഷക അലീന ഹബ്ബ വാദിച്ചു. ജസ്റ്റിസ് രാഷ്ട്രീയ താല്പര്യം വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപും ആരോപിച്ചു.

ട്രംപ് ഓര്‍ഗനൈസേഷന് നിരീക്ഷകനെ വയ്ക്കാന്‍ ന്യു യോര്‍ക്ക് സുപ്രീം കോടതി ജസ്റ്റിസ് ആര്‍തര്‍ എന്‍കോറോണ്‍ ആണ് കഴിഞ്ഞ ആഴ്ച ഉത്തരവിട്ടത്. ട്രംപിന്റെ കമ്പനി സാമ്പത്തിക നില പെരുപ്പിച്ചു കാട്ടി തട്ടിപ്പു നടത്താന്‍ ശ്രമിച്ചു എന്ന ന്യു യോര്‍ക്ക് അറ്റോണി ജനറല്‍ ലെറ്റീഷ്യ ജയിംസിന്റെ കണ്ടെത്തലാണ് കോടതി ഉത്തരവിലേക്കു നയിച്ചത്. 250 മില്യണ്‍ പിഴ ഈടാക്കണമെന്നാണ് ജയിംസിന്റെ ആവശ്യം. ട്രംപ്, പുത്രന്മാരായ എറിക്, ഡൊണാള്‍ഡ് ജൂനിയര്‍, പുത്രി ഇവന്‍ക എന്നിവര്‍ കേസില്‍ പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here