കെവിന്‍ തോമസിന് വീണ്ടും ഉജ്ജ്വല വിജയം. ആറാം ഡിസ്ട്രിക്ടില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് ഡെമോക്രാറ്റിക്കായ കെവിന്‍ തോമസ് ഇത്തവണ സ്‌റ്റേറ്റ് സെനറ്ററായി വിജയിച്ചിരിക്കുന്നത്. 56.78ശതമാനം വിജയമാണ് കെവിന്‍ തോമസ് സ്വന്തമാക്കിയത്. ഒരിക്കല്‍ക്കൂടി സ്‌റ്റേറ്റ് സെനറ്ററായി പ്രവര്‍ത്തിക്കാന്‍ തന്നെ തിരഞ്ഞെടുത്തതിന് ആറാം ഡിസ്ട്രിക്ടിന് നന്ദിയര്‍പ്പിക്കുന്നുവെന്ന് വിജയ പ്രഖ്യാപനത്തിനു ശേഷം കെവിന്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ന്യു യോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സെനറ്ററാണ് കെവിന്‍.

പാര്‍ട്ടി നേതൃത്വത്തിന്റെ കാര്യമായ പിന്തുണയോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതിരുന്നിട്ടും റിപ്പബ്ലിക്കന്‍ കോട്ടയായ ആറാം ഡിസ്ട്രിക്ടില്‍ നിന്ന് കെവിന്‍ ആദ്യ തവണ വിജയിച്ചു കയറിയത് തന്റെ 33ാം വയസ്സിലാണ്. പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ ക്വീന്‍സിലെ ജമൈക്കയിലെ വര്‍ക്കിംഗ് ക്ലാസ് ഏരിയയിലാണ് വളര്‍ന്നത്. വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോര്‍ക്ക് പോലീസില്‍ സിവിലിയന്‍ ഓഫീസറായി. തുടര്‍ന്ന് സെനറ്റര്‍ പീറ്റര്‍ വാലോന്റെ കീഴില്‍ പ്രവര്‍ത്തിച്ചു. പിന്നീട് നിയമം പഠിച്ചു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. സൗജന്യ നിയമസഹായം നല്‍കാനും സ്റ്റുഡന്റ്സ് ലോണ്‍ വഴിയുള്ള ചൂഷണത്തിനെതിരേ പോരാടാനും മുന്നില്‍ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here