ഇല്ലിനോയി ജനറല്‍ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 23 കാരിയായ നബീല സായിദ്. സംസ്ഥാന നിയമസഭയുടെ 51 ആം ഡിസ്ട്രിക്ടിലാണ് ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിമായ നബീല സായിദ് ജയിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ് ബോസിനെ തോല്‍പിച്ച് അട്ടിമറി വിജയമാണ് നബീല നടത്തിയത്. ഇതോടെ നബീല സായിദ് സഭയിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ അംഗവുമാകും.

ഇലിനോയിലെ പലാറ്റിനില്‍ ജനിച്ചു വളര്‍ന്ന സായിദ് അവിടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. വോട്ടവകാശം, ഗര്‍ഭഛിദ്ര അവകാശം, വിദ്യാഭ്യാസം, നികുതി ഇതൊക്കെ ആയിരുന്നു അവരുടെ പ്രചാരണ വിഷയങ്ങള്‍. യൂണിവേഴ്‌സിറ്റി ഓഫ് കലിഫോണിയയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്-ബിസിനസ് ബിരുദം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here