ലണ്ടന്‍: ചാള്‍സ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയേറ്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ ഭാഗമായി യോര്‍ക്ക് നഗരത്തിലെത്തിയപ്പോഴാണ് ഒരാള്‍ ചാള്‍സ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചത്. അടിമകളുടെ ചോരയ്ക്ക് മുകളിലാണ് ബ്രിട്ടന്‍ കെട്ടിപ്പടുത്തത് എന്ന് ആക്രോശിച്ച് കൊണ്ട് 23 വയസ്സുള്ള യുവാവാണ് മുട്ടയെറിഞ്ഞത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ പ്രതിഷേധക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. നഗരത്തിലെത്തിയ ചാള്‍സ് രാജാവിന് ഔദ്യോഗിക വരവേല്‍പ്പ് ഒരുക്കിയിരുന്നു. വലിയ ജനക്കൂട്ടവും ഇതിനായി തടിച്ചു കൂടിയിരുന്നു. ഭരണാധികാരികളെ അഭിസംബോധന ചെയ്ത് നീങ്ങുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മുട്ടയേറ് ഉണ്ടായത്. നാല് മുട്ടകള്‍ ചാള്‍സ് രാജാവിന് നേരെ എറിയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുട്ടയേറ് ഉണ്ടാകുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ആളുകളോട് ചാള്‍സ് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here