വാഷിംഗ്ടണ്‍: ആയുധ നിയന്ത്രണ പരിശോധനകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയ്ക്കൊരുങ്ങി യുഎസും റഷ്യയും. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മഹാമാരിയെ തുടര്‍ന്നും യുക്രെയ്ന്‍, റഷ്യ യുദ്ധത്തെ തുടര്‍ന്നും നിര്‍ത്തി വച്ചിരുന്ന പരിശോധനകളാണ് വീണ്ടും പുനരാരംഭിക്കുന്നത്. അടുത്തിടെ നടന്നിരിക്കുന്ന വിഷയങ്ങളെ ആധാരമാക്കി സ്റ്റര്‍ട്ട് ഉടമ്പടിയുടെ കീഴിലാവും ചര്‍ച്ചകള്‍ നടക്കുക. യുക്രെയ്നിലെ സംഘര്‍ഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ചര്‍ച്ച നടക്കുന്ന തീയതിയെക്കുറിച്ചോ സ്ഥലത്തെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ വര്‍ഷാവസാനത്തിന് മുമ്പ് ഈജിപ്തില്‍ വെച്ച് നടത്താമെന്ന് ഉദ്യോഗസ്ഥരില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. അപകടസാധ്യത കുറയ്ക്കുന്നതിനും തന്ത്രപരമായ സ്ഥിരതയ്ക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വരാനിരിക്കുന്ന കൂടിക്കാഴ്ച ക്രിയാത്മകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

2020 മാര്‍ച്ചില്‍ കൊറോണ വൈറസ് വ്യാപിച്ചതിനാല്‍ യുഎസിന്റെയും റഷ്യയുടെയും സൈനിക സൈറ്റുകളുടെ പരിശോധനകള്‍ ഇരുപക്ഷവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു എന്നും പ്രൈസ് വ്യക്തമാക്കി. ഇതിന് പുറമെ യുദ്ധം അവസാനിപ്പിക്കാനായി ചര്‍ച്ചകളും നയതന്ത്രത്തിനുമുള്ള സന്ദേശങ്ങളും റഷ്യ കേള്‍ക്കേണ്ടതാണ്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ചെവിക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here