അമേരിക്കന്‍ മലയാളി വിമാനത്തില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. പന്തളം മണ്ണില്‍ മനോരമ ഭവനില്‍ പരേതനായ എം കെ തോമസിന്റെ മകന്‍ (മുന്‍ പന്തളം എം കെ സ്റ്റോര്‍സ് ബാറ്റ ഷോറൂം ഉടമ / മലയാള മനോരമ ഏജന്റ്) മാത്യു തോമസാണ് (ബാബു, 72) ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനത്തില്‍ വച്ചുണ്ടായ ഹൃദയഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

നവംബര്‍ 11 വെള്ളിയാഴ്ച്ച ന്യൂയോര്‍ക്കില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഭാര്യക്കൊപ്പം വന്നിറങ്ങിയതിന് ശേഷം കേരളത്തിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാനത്തിന്റെ പൈലറ്റ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം മുംബൈ എയര്‍പോര്‍ട്ടിലേക്ക് തിരിച്ച് വിട്ടു. വിമാനം ലാന്‍ഡ് ചെയ്ത് ഉടന്‍ തന്നെ ആംബുലന്‍സില്‍ മുംബൈ നാനാവതി ഹോസ്പിറ്റിലില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നാട്ടില്‍ ഭാര്യക്കൊപ്പം സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വന്നതായിരുന്നു. ഭാര്യ : റോസി മാത്യു. മക്കള്‍ : തോമസ് മാത്യു, കുര്യന്‍ മാത്യു (ഇരുവരും യു എസ് എ). മൃതദേഹം ഇപ്പോള്‍ മുംബൈ നാനാവതി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അമേരിക്കയിലുള്ള മക്കള്‍ രണ്ട് പേരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here