കേരളാ എൻജിനിയറിങ് ഗ്രാഡ്ജ്യുവേറ്റ്സ് അസ്സോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് നവംബർ 12 ശനിയാഴ്ച  റോക്ക്ഹോലാൻഡിൽ ഉള്ള ഹോളി ഫാമിലി സീറോ മലബാർ കാതലിക് ചർച്ച്  ബാൻക്വിറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്നു (Venue Address: 5 Willow Tree Road, Wesley Hills, NY 10952)

ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ മുഖ്യ അതിഥിയായി ഡോക്ടർ സിന്ധു സുരേഷ് പങ്കെടുക്കും, കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എൻജിനിയറിങ് മേഖലയിൽ അടക്കം ജോലി ചെയ്യുന്ന അനേകം പ്രമുഖ വ്യക്തികളും ചടങ്ങിൽ  പങ്കെടുക്കും. 

പ്രമുഖ നർത്തകിയും എഞ്ചിനിയറുമായ മാലിനി നായർ, മറീന ആന്റണി, സൗപർണിക സ്കൂൾ ഓഫ് ഡാൻസ് എന്നിവർ അവതരിപ്പിക്കുന്ന നൃത്തം. തഹസീൻ മുഹമ്മദ്, അശ്വതി ദേവി, ജേക്കബ് ജോസഫ് തുടങ്ങിയ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗാനങ്ങൾ എന്നിവ ചടങ്ങിൽ ഉണ്ടായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷാജി കുര്യാക്കോസ്, സെക്രട്ടറി ഷിജി മാത്യു, ട്രഷറർ സോജിമോൻ ജയിംസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.  

നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ പതിനാല് വർ‍ഷം പിന്നിടുന്ന കീൻ‍ 501 C (3) അംഗീകാരമുള്ള സംഘടനയാണ്. കീനിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ക് നല്‍കുന്ന സംഭാവനകള്‍ ഫെഡറല്‍ ടാക്‌സ് ഒഴിവാക്കൽ ഉള്ളതാണ്. കീനിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും, ഫാമിലി നെറ്റിനെക്കുറിച്ചും കൂടുതൽ വിവരങ്ങൽ അറിയുവാനും കീനിന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർ‍ത്തിക്കുവാനും താല്‍പര്യമുള്ളവർ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളിൽ ബന്ധപ്പെടുക.

ഷാജി കുര്യാക്കോസ് (പ്രസിഡന്റ്) – 845 321 9015
ഷിജിമോൻ മാത്യു (സെക്രട്ടറി) – 973 757 3114
സോജിമോൻ ജയിംസ് (ട്രെഷറർ) – 932 939 0909

കൂടുതല്‍ വിവരങ്ങള്‍ക്ക്  വെബ്സൈറ്റ്: www.keanusa.org കാണുകയോ Email:keanusaorg@gamil.com ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here