കോണ്‍ഗ്രസിന്റെ മൂന്നാം പട്ടിക പുറത്തുവിട്ടു. ഏഴ് പേരാണ് ഇത്തവണ പട്ടികയിലുള്ളത്. 96 പേരുടെ സ്ഥനാര്‍ത്ഥിത്വമാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥിരീകരിച്ചത്.

ന്യുഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. ആറു പേരുകളാണ് ഈ പട്ടികയില്‍. മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി, മൂന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ ഇത്തവണയും പട്ടികയില്‍ ഇടംപിടിച്ചില്ല. എന്നാല്‍ പാര്‍ട്ടിയുടെ താര പ്രചാരകരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം ഇവരുമുണ്ട്.

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗോധ്ര എംഎല്‍എ സി.കെ റൗല്‍ജിയ്ക്ക് സീറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസം 69 പേരുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടിരുന്നു.

ഡിസംബര്‍ ഒന്നിനും അഞ്ചിനുമായാണ് പോളിംഗ്. എട്ടിന് ഫലപ്രഖ്യാപനമുണ്ടാകും.

അതേസമയം, കോണ്‍ഗ്രസിന്റെ മൂന്നാം പട്ടിക പുറത്തുവിട്ടു. ഏഴ് പേരാണ് ഇത്തവണ പട്ടികയിലുള്ളത്. 96 പേരുടെ സ്ഥനാര്‍ത്ഥിത്വമാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here