ഇല്ലിനോയ് സ്റ്റേറ്റ് ഹൗസിലേക്ക് ഉജ്വല വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നബീല സായിദ് തന്റെ വിജയത്തിനു തന്റെ പ്രീയ സുഹൃത്തും പ്രചാരണ മാനേജറും ആയ അനുഷ തോട്ടകുറയ്ക്കു നന്ദി പറഞ്ഞു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ് ബോസിനെ തോല്‍പിച്ചാണ് 23കാരിയായ നബീല സായിദ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാവുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നോട് ആദ്യം ആവശ്യപ്പെട്ടത് സ്‌നേഹിതയാണെന്നു നബീല സായിദ് പറഞ്ഞു. 23 വയസുള്ള, വെള്ളക്കാരിയല്ലാത്ത എനിക്ക് ഇതു വളരെ കഠിനമാവുമെന്നു ഞങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും നബീല പറഞ്ഞു.

‘ഈ പ്രചാരണത്തിന്റെ കഥ പറയുമ്പോള്‍ എന്റെ മികച്ച സുഹൃത്തും മാനേജറുമായ അനുഷയെ മറക്കാന്‍ ആവില്ല. ഒന്‍പതു വര്‍ഷം മുന്‍പ് ഹൈസ്‌കൂള്‍ സംവാദത്തിലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഞങ്ങള്‍ ഒന്നിച്ചു ഇത്രയൊക്കെ ചെയ്യുമെന്ന് അന്നു കരുതിയില്ല’. എന്നും സായിദ് ട്വീറ്റ് ചെയ്തു. നബീല സായിദിന്റെ സുഹൃത്തായ 24കാരിയായ അനുഷ തോട്ടകുറ ഇല്ലിനോയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിറ്റിസണ്‍ ആക്ള്‍ഷനില്‍ പ്രോഗ്രാം ഡയറക്ടറാണ്. ന്യായമായ നികുതിയും ആരോഗ്യ രക്ഷയും റിട്ടയര്‍ ചെയ്തവര്‍ക്കു സുരക്ഷയുമാണ് അവരുടെ പ്രധാന വിഷയങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here