ചര്‍ച്ച് ഓഫ് ഗോഡ് ന്യൂ യോര്‍ക്ക് ഡിസ്ട്രിക്ട് ഓവര്‍സിയറും എബനേസര്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റര്‍ കുര്യന്‍ ജോര്‍ജ് ബംഗളുരുവില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ മിഷന്‍ ട്രിപ്പ് കഴിഞ്ഞ് മടങ്ങവേ ബെംഗളൂരു യെശ്വന്ത്ത്പുരിനടുത്ത് ഗോരഗുണ്ടപാളയയില്‍ വെച്ചാണ് അപകടം. ഉടന്‍ തന്നെ സമീപത്തുള്ള പീപ്പിള്‍സ് ട്രീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂല മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയിലാണ്. ഭാര്യ ഡെയ്‌സി. മൂന്നു മക്കള്‍ (എല്ലാവരും അമേരിക്ക).

LEAVE A REPLY

Please enter your comment!
Please enter your name here