ഹവായില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ആയിരുന്ന തുള്‍സി ഗബ്ബാര്‍ഡ് ഫോക്‌സ് ന്യൂസില്‍ ചേര്‍ന്നു. രാഷ്ട്രീയ നിരീക്ഷക കൂടിയായ ഗബ്ബാര്‍ഡ് അടുത്ത ആഴ്ച മുതല്‍ ഫോക്‌സ് ന്യൂസില്‍ പ്രത്യക്ഷപ്പെടുമെന്നു ഫോക്‌സ് വൃത്തങ്ങള്‍ പറഞ്ഞു. കരാര്‍ ഒപ്പു വച്ചു കഴിഞ്ഞു. ഹിന്ദു മത വിശ്വാസിയും സമോവന്‍ അമേരിക്കനുമായ തുള്‍സി ഗബ്ബാര്‍ഡ് ഒരു മാസം മുന്‍പാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി രാജി വച്ചത്.

തിങ്കളാഴ്ച ടക്കര്‍ കാള്‍സണ്‍ ഷോയില്‍ തുള്‍സി ഗബ്ബാര്‍ഡ് അതിഥിയായി എത്തിയിരുന്നു. 2013 മുതല്‍ 2020 അവസാനം വരെ ഹവായ് റെപ് ആയിരുന്ന ഗബ്ബാര്‍ഡ് 2020 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസിലെ ആദ്യ ഹിന്ദുമത വിശ്വാസിയായ ഗബ്ബാര്‍ഡ് ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിച്ചു വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here