പി പി ചെറിയാന്‍

ചെസ്റ്റര്‍ഫീല്‍ഡ്(വെര്‍ജീനിയ): യുവതിയേയും മൂന്നു മക്കളേയും വെടിവെച്ചു കൊലപ്പെടുത്തിയ മുന്‍കാമുകന്‍ അറസ്റ്റില്‍. നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസ്സുക്കാരനായ ജോനാ ആംഡംസ് ലോറല്‍ ഓക്‌സിലുള്ള കാമുകി ജൊആന്‍ കോട്ടിലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയേയും പതിമൂന്നു വയസ്സും, നാലു വയസ്സും ഉള്ള ഇരട്ട കുട്ടികളേയും കൊലപ്പെടുത്തിയത്.

ആരോ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ തുടര്‍ച്ചയായ ഗണ്‍ഷോട്ടുകളുടെ ശബ്ദമാണ് കേട്ടത്. പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീട്ടിനു സമീപം വെച്ചു പിടികൂടുകയായിരുന്നു.
മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസ്സുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പോലീസ് പറഞ്ഞു. തനിക്കും മൂന്നു മക്കള്‍ക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു യുവതി സമര്‍പ്പിച്ച് ഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി പ്രതി കൊലപാതകം നടത്തിയത്.

യുവതിയും മുന്‍ കാമുകനും തമ്മില്‍ പല സന്ദര്‍ഭങ്ങളിലും വാഗ് വാദങ്ങള്‍ നടക്കാറുണ്ടെന്നും, മുമ്പ് ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിരുന്നുവെന്നു(ഇപ്പോള്‍ ഇല്ല) ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടി പോലീസ് ലഫ്റ്റനും ക്രിസും ഹെന്‍സിലി പറഞ്ഞു. ആംഡസിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു പോലീസ് കേസ്സെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്കനയിച്ചതെന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here