യുഎസില്‍ മാലിബുവിലെ ട്രാഫിക് ലൈറ്റിന് സമീപം നടന്ന അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു കൂറ്റന്‍ പിക്കപ്പ് ട്രക്ക് ഒരു കറുത്ത എസ്യുവിയില്‍ ഇടിച്ചതിന് ശേഷം മോട്ടോര്‍ സൈക്കിള്‍ യാത്രികനെ വന്നിടിക്കുന്നതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നവംബര്‍ 14 നാണ് ഭയാനകമായ മള്‍ട്ടി-വെഹിക്കിള്‍ അപകടം നടന്നത്. ട്വിറ്ററിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.

വിഡിയോയില്‍, തെക്കന്‍ കാലിഫോര്‍ണിയയിലെ തിരക്കേറിയ പസഫിക് കോസ്റ്റ് ഹൈവേയില്‍ നിന്ന് ഇടത്തോട്ട് തിരിയാന്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ കാത്തിരിക്കുന്നത് കാണാം. വേഗത്തിലാണ് ട്രാഫിക് നീങ്ങുന്നത്. പക്ഷേ റോഡില്‍ നിരവധി കാറുകള്‍ക്കിടയിലൂടെ ക്രോസ് ചെയ്യാനുള്ള ശ്രമത്തില്‍ കറുത്ത എസ്യുവി ഹൈവേയിലേക്ക് സിപ്പ് ചെയ്യുകയായിരുന്നു. പിന്നീട് പിക്കപ്പ് ട്രക്കില്‍ ഇടിച്ച് മറിഞ്ഞ് മോട്ടോര്‍സൈക്കിളില്‍ വന്നിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here