ഡിസംബര്‍ 9 നു തുടങ്ങാനിരിക്കുന്ന റെയില്‍ സമരം ഒഴിവാക്കാന്‍ യുഎസ് ഹൗസ് നിയമനിര്‍മാണം നടത്തി. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഹൗസ് 137 നെതിരെ 290 വോട്ടിനാണ് നിയമം പാസാക്കിയത്. സെനറ്റില്‍ അംഗീകരിച്ചാല്‍ നിയമം നടപ്പാവും. ഈ വര്‍ഷം ആദ്യം ബൈഡന്‍ ഭരണകൂടം അംഗീകരിച്ച താത്കാലിക കരാര്‍ സ്വീകരിച്ചു സമരം ഒഴിവാക്കാന്‍ നിയമം റെയില്‍ ജീവനക്കാരെയും കമ്പനികളെയും നിര്‍ബന്ധിതരാക്കുന്നു.

നടപടി എടുക്കാന്‍ ചൊവാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചിരുന്നു. പണിമുടക്ക് ഭീഷണി ഉയര്‍ത്തുന്ന ജീവനക്കാരുടെ പ്രധാനപ്പെട്ട ഒരു ആവശ്യം ഏഴു ദിവസത്തെ ശമ്പളത്തോടു കൂടിയ രോഗാവധി അനുവദിക്കണമെന്നതാണ്. ഇത് നല്‍കിയില്ലെങ്കില്‍ നിയമം സെനറ്റില്‍ തടയുമെന്നു ഡെമോക്രാറ്റ് സെനറ്റര്‍ ബെര്‍ണി സാന്‌ഡേഴ്‌സ് ചൊവാഴ്ച്ച പറഞ്ഞിരുന്നു. അതനുസരിച്ചുള്ള നിയമവും ഹൌസ് അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here