ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ മാസം ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കൊച്ചി: പഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുന്നത് നല്ലതാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പഴ്‌സണല്‍ സ്റ്റാഫില്‍ കണക്കില്ലാതെ ആളുകളെ നിയമിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളെ നിയമിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണെന്നും കോടതി നിരീക്ഷിച്ചു.

പഴ്‌സണല്‍ സ്റ്റാഫിലെ പെന്‍ഷന്‍ തടയണമെന്നും നിയമനത്തില്‍ നിയന്ത്രണം വേണവെന്നും മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ സംഘടനയാണ് കോടതിയെ സമീപിച്ചത്. പഴ്‌സണല്‍ സ്റ്റാഫ് നിയമനം സര്‍ക്കാരിന്റെ നയമപരമായ കാര്യമാണ്. അതില്‍ ഇപ്പോള്‍ ഇപ്പോള്‍ ഇടപെടാനാവില്ല എന്ന് പറഞ്ഞ് കോടതി ഹര്‍ജി തള്ളുകയായിരുന്നു.

 

പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് യോഗ്യത നിശ്ചയിക്കണമെന്നും പി.എസ്.സി വഴി വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പൊതുനിയമന വിജ്ഞാപനം വേണമെന്നും ഹജിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പഴ്‌സണല്‍ സ്റ്റാഫ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ മാസം ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here