വിഴിഞ്ഞം സമരത്തെ ജനകീയ സമരമെന്ന നിലയില്‍ അടിച്ചമര്‍ത്താന്‍ ഇല്ല. പരമാവധി ക്ഷമിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കും. കുറ്റം ചെയല്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഒരു സമരത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാവില്ല

കോഴിക്കോട്: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. എന്തു പ്രതിസന്ധി വന്നാലും തുറമുഖ നിര്‍മ്മാണത്തില്‍ നിന്ന് ഒരടി പിന്നോട്ടുപോകില്ല. 2019ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതി പല കാരണങ്ങളാല്‍ വൈകി. കേരളത്തിന്റെ ജനങ്ങളെ സംബന്ധിച്ച് ഒരു സ്വപ്‌ന പദ്ധതിയാണ്. ഓണത്തിന് കപ്പലടിപ്പിച്ച് പദ്ധതി നടപ്പിലാക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏതു തുറമുഖത്തേക്കാളും വാണിജ്യ സാധ്യതയുള്ളതാണ് ഈ തുറമുഖം. കപ്പല്‍ചാലിനോട് ഏറ്റവും അടുത്തുകിടക്കുന്ന കരയുള്ള പ്രദേശമെന്ന നിലയില്‍ ലോകത്ത് ഏതുതുറമുഖത്തോടും കിടപിടിക്കും. ക്രൂയിസ് കപ്പലുകള്‍ അടക്കം വരും. കൂടുതല്‍ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും വരും. മെചച്‌പ്പെട്ട റോഡുകളും റെയിലുകളും വരും. കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയും. വലിയ കപ്പലില്‍ വരുന്ന സാധനങ്ങള്‍ ചെറുക്കപ്പലുകളില്‍ കൂടുതല്‍ തീരങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരത്തെ ജനകീയ സമരമെന്ന നിലയില്‍ അടിച്ചമര്‍ത്താന്‍ ഇല്ല. പരമാവധി ക്ഷമിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കും. കുറ്റം ചെയല്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഒരു സമരത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here