യുഎഇയില്‍ സഹപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ ഫാര്‍മസി മാനേജര്‍ക്ക് പിഴ ചുമത്തി കോടതി. ഫാര്‍മസി മാനേജരും സഹപ്രവര്‍ത്തകയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെയും മകനെയും കൊല്ലുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. 10000 ദിര്‍ഹം ആണ്
മിസ്ഡിമെനേഴ്‌സ് കോടതി പിഴയായി വിധിച്ചത്.

 

തന്നെയും എട്ട് വയസുള്ള മകനെയും മാനേജര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ ആരോപിച്ചു. മാനേജര്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും താമസസ്ഥലം നഷ്ടമായെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും യുവതി പരാതിയില്‍ പറഞ്ഞു. കേസ് നടത്താന്‍ ചിലവായ പണമുള്‍പ്പെടെ 75,000 ദിര്‍ഹമാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

ഫാര്‍മസിസ്റ്റായ ജീവനക്കാരിയോട് മാനേജര്‍ പലതവണ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മൂലം യുവതിയെയും മകനെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ഫാര്‍മസി മാനേജര്‍ക്ക് കോടതി 10000 ദിര്‍ഹം പിഴവിധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here