വടക്കന്‍ ഗുജറാത്തിലെ വഡ്ഗാമില്‍ ജിഗ്‌നേഷ് മേവാനിക്ക് മികച്ച ലീഡ്. 2017 ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മേവാനി ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജനവിധി തേടിയത്.

വിരംഗം മണ്ഡലത്തില്‍ ഹാര്‍ദിക് പട്ടേലും മുന്നിലാണ്. ചരിത്രത്തിലെ മികച്ച ഭൂരിപക്ഷം നേടി ബിജെപി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് ഹാര്‍ദിക് രാവിലെ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഹാര്‍ദിക് ലീഡുയര്‍ത്തി.

 

ഗുജറാത്തില്‍ ബിജെപി 130 സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്. നാല്‍പതിലേറെ സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നു. അഞ്ച് സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here