കുടിയേറ്റ നിയമം പരിഷ്‌കരിക്കാനുള്ള യുഎസ് ഹൗസിലെ നീക്കത്തിനു പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ നല്‍കി. ഇന്ത്യക്കാര്‍ക്കു കൂടുതല്‍ പ്രയോജനം കിട്ടുന്ന വിധത്തില്‍ രാജ്യങ്ങള്‍ക്കു പരിമിതി കല്‍പ്പിക്കാതെ മെറിറ്റ് അടിസ്ഥാനത്തില്‍ ഗ്രീന്‍ കാര്‍ഡുകളോ പെര്മനെന്റ് റസിഡന്‍സിയോ നല്‍കാനുള്ള സംവിധാനമാണ് പുതിയ നിയമനിര്‍മാണത്തില്‍ ഉദ്ദേശിക്കുന്നത്.

കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ ഓരോ വര്‍ഷവും പൗരത്വത്തിലേക്കു നയിക്കുന്ന ഗ്രീന്‍ കാര്‍ഡുകളോ പെര്‍മനെന്റ് റസിഡന്‍സിയോ ഓരോ രാജ്യത്തിനും 20,000 വരെ ലഭിക്കും. രാജ്യം ഏതെന്നു നോക്കാതെ ഗ്രീന്‍ കാര്‍ഡ് മെറിറ്റ് അടിസ്ഥാനത്തില്‍ ലഭ്യമാവും. കുടിയേറ്റക്കാര്‍ക്കു തൊഴില്‍ അടിസ്ഥാനത്തിലുള്ള വിസ ലഭിക്കാനുള്ള കാലതാമസം മൂലം ഉണ്ടാവുന്ന ദുരിതം അകലുമ്പോള്‍ യുഎസ് കമ്പനികള്‍ക്കു യോഗ്യതയുള്ള കൂടുതല്‍ ജീവനക്കാരെ കൊണ്ട് വരാന്‍ കഴിയുമെന്നു പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസ് ചൂണ്ടിക്കാട്ടി.

ഈഗിള്‍ ആക്ട് എന്നു പേരിട്ട പുതിയ നിയമം ഹൗസ് റൂള്‍സ് കമ്മിറ്റി ചൊവാഴ്ച അംഗീകരിച്ചു. ഹൗസ് വോട്ട് ചെയ്തു കഴിഞ്ഞാല്‍ അത് സെനറ്റിലേക്കു പോകും. അവിടെ റിപ്പബ്ലിക്കന്‍ കെവിന്‍ ക്രേയ്മര്‍, ഡെമോക്രാറ്റ് ജോണ്‍ ഹിക്കന്‍ലൂപ്പര്‍ എന്നിവരുടെ രണ്ടു സമാന ബില്ലുകള്‍ പരിഗണനയിലുണ്ട്. വിവിധ ബില്ലുകള്‍ ഒത്തുചേരുന്ന ഒരു നിയമനിര്‍മാണമാണ് ഇപ്പോള്‍ വേണ്ടിവരുന്നത്. ജനുവരി 3 നു ഹൗസ് റിപ്പബ്ലിക്കന്‍ കൈകളിലേക്കു മാറുന്നതിനു മുന്‍പ് നിയമനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഹൗസ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here