മുംബൈ: മുംബൈയില്‍ സ്‌കൂള്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് റായ്ഗഡിലെ ഖൊപൊളിയിലായിരുന്നു അപകടം.

കുട്ടികളുടെ കൈകള്‍ക്കും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

ചെംബൂരിലെ ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റിയുട്ടിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ബസില്‍ 48 കുട്ടികളും രണ്ട് അധ്യാപകരുമുണ്ടായിരുന്നു. ലോണവാലയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ് രാത്രി എട്ടുമണിയോടെ പഴയ മുംബൈ-പൂനെ ദേശീയപാതയില്‍ നിയന്ത്രണംവിടട് മറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here